Section

malabari-logo-mobile

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

HIGHLIGHTS : ദോഹ. ഗള്‍ഫ് മേഖലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സംരഭകര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയതായി ...

GBCD RELEASE 2014 RELEASEDദോഹ. ഗള്‍ഫ് മേഖലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സംരഭകര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയതായി പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. മുഹമ്മദ് ഈസ അഭിപ്രായപ്പെട്ടു. യു. എ. ഇയില്‍ നിന്നും ഒമാനില്‍ നിന്നുമൊക്ക ഈ ഡയറക്ടറിയുടെ ഉപഭോക്താക്കളെ പരിചയപ്പെടുവാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മീഡിയ പഌസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ എട്ടാമത്് പതിപ്പ്്് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.വി. ഹംസ ആദ്യ പ്രതി ഏറ്റു വാങ്ങി.

കൃതി പ്രകാശന്‍ മാനേജര്‍ എം. എം. ഖാന്‍, റൂസിയ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍കരീം, ഗ്രൂപ്പ് 10 ഡയറക്ടര്‍ അബ്ദുറഹിമാന്‍, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ.പി. നൂറുദ്ധീന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ലക്കുട്ടി, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജര്‍ ടി. എം. കബീര്‍, ഓര്‍ബിറ്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അഷ്‌റഫ് പനനിലത്ത് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!