നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി നിര്‍മ്മാണം നടത്തി

പൊളിച്ചു നീക്കാനുള്ള ഉത്തരവ് പാലിച്ചില്ല

Untitled-2 copyകൊച്ചി: നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതില്‍ നഗരസഭ നിയമം നടപ്പിലാക്കുന്നില്ലെന്ന് ആക്ഷേപം. കൊച്ചി നഗരസഭ പരിധിയില്‍ കൊച്ചുകടവന്ത്ര ഭാഗത്താണ് ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മ്മിച്ചിരിക്കുന്നത്.

ജയസൂര്യയോട് 14 ദിവസത്തിനുള്ളില്‍ നിയമലംഘനം നടത്തി നിര്‍മ്മിച്ച ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായിട്ടില്ല.

ജയസൂര്യയുടെ ഈ നിയമലംഘനത്തിന് നഗരസഭയുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം. 1999 കേരള മുനിസിപ്പല്‍ ആക്ട് സെക്ഷന്‍ 557 എന്നിവയുടെ ലംഘനമാണ് നടന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top