കേരളത്തിന് നാല് അണക്കെട്ടുകള്‍ വേണ്ട

kerala-niyamasabhaതിരു: ദേശീയ ഡാം സുരക്ഷാ സമിതിയുടെ യോഗത്തില്‍ മുല്ലപ്പെരിയാര്‍ അടക്കമുള്ള 4 ഡാമുകളുടെ ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാക്കണമെന്ന തമിഴ് നാടിന്റെ വാദത്തെ കേരളം എതിര്‍ത്തില്ലെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ ബഹളം.

ജമീല പ്രകാശ് എം എല്‍ എയാണ് യോഗത്തിന്റെ മിനിട്‌സ് ഉയര്‍ത്തിക്കാട്ടി വിഷയം സഭയില്‍ ഉന്നയിച്ചത്. ആരോപണം ഗൗരവമുള്ളതാണെന്നും ഇക്കാര്യം പരിശോധിച്ച ശേഷം നാളെ മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Share news
error: Content is protected !!
Scroll to Top