തിരൂര്‍: തിരൂരിനും തിരുന്നാവായക്കുമിടയില്‍ ഗുഡ്‌സ് ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ ഗാര്‍ഡിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഗാര്‍ഡ് ബോധരഹിതനായി. തിരൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്താതെ പോവുകയായിരുന്ന ട്രെയിനിന്റെ ഗാര്‍ഡ് മുറിയില്‍ ഗാര്‍ഡ് ബോധരഹിതനായി കിടക്കുന്നത് കണ്ട് തിരൂര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിപ്പു നല്‍കി താനൂരില്‍ വണ്ടി നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ ഗാര്‍ഡ് രാജേഷ് കുമാറിനെ താനൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
അതെസമയം ആരാണ് കലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.



