വിവാഹ തട്ടിപ്പുകാരി ശാലിനി പഴനിയില്‍ പിടിയിലായി

Untitled-1 copyകോട്ടയം; വിവാഹത്തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രതി ശാനി പഴനിയില്‍ പോലീസ് പിടിയിലായി. ഇന്നലെ രാത്രി 11 മണിയോടെയാണ് ശാലിനി ചിങ്ങവനം എസ്‌ഐ എസ് നിസാമിന്റെ നേതൃത്വത്തില്‍ പിടിയിലായത്.

സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശാലിനി പിടിയിലായത്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയ പോലീസ് സംഘം പഴനിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ശാലിനിയെ അറസ്റ്റ്ു ചെയ്തത്.

കോട്ടയം കുഴിമറ്റം സ്വദേശിയായ ശശിധരന്‍ നായരെ വിവാഹം ചെയ്ത ശേഷം അഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയുമായി മുങ്ങിയതോടെയാണ് ശാലിനിയെ കുറിച്ച് കൂടുടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നു തുടങ്ങിയത്. കേരളത്തില്‍ നിരവധി വിവാഹ തട്ടിപ്പുകള്‍ ശാലിനി നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചിങ്ങവനം എസ്‌ഐ എസ് നിസ്സാം, കെകെ റെജി, വനിതാ പോലീസുകാരായ സീന മോള്‍, തങ്കമണി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top