ഫേസ്ബുക്ക് പരിചയം; അധ്യാപികയില്‍ നിന്ന് പണം തട്ടിയത് മറ്റൊരു ഫേസ്ബുക്ക് സുഹൃത്തിനായി

imagesമഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് ഫേസ്ബുക്കിലെ മറ്റൊരു പെണ്‍സുഹൃത്തിനായെന്ന് പ്രതിയുടെ മൊഴി. തിരൂരങ്ങാടി കൊടിഞ്ഞി അല്‍ അമീര്‍ നഗര്‍ ജുനൈസ് ബാബു(27) ആണ് കസ്റ്റഡിയില്‍ മൊഴി നല്‍കിയത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് ജുനൈസ് ബാബു പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ തെളിവെടുപ്പിനായി ഇയാളെ തിരൂരങ്ങാടിയിലെ വീട്ടിലെത്തിച്ചു. തൊണ്ടി മുതലില്‍ ചെലവഴിച്ചതില്‍ ബാക്കി വന്ന 7,500 രൂപ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ ഫേസ്ബുക്ക് സുഹൃത്തും ഐടി പ്രൊഫഷണലുമായ വണ്ടൂര്‍ സ്വദേശിനി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ അധ്യാപികയില്‍ നിന്നും 5,0000 രൂപ തട്ടിയതെന്നും ഇതില്‍ പകുതിയും വണ്ടൂര്‍ സ്വദേശിനിക്ക് നല്‍കിയതായും ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. പ്രതിയും ഇടനിലക്കാരിയും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു.

ഇതെ തുടര്‍ന്ന് കൂട്ടുപ്രതി വണ്ടൂര്‍ സ്വദേശിനിയെ കണ്ണൂരിലെ ജോലിസ്ഥത്തു നിന്ന് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഇതിനു പിന്നില്‍ പോലീസിന്റെ ഒത്തുകളിയാണെന്ന് അധ്യാപിക ആരോപിച്ചു. അതെസമയം സംഭവത്തില്‍ യുവതിയുടെ പങ്കിനെ കുറിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അധ്യാപികയോട് തന്റെ ഇംഗിത്തതിന് വഴങ്ങിയില്ലെങ്കില്‍ തന്റെ ഭര്‍ത്താവിനെയും മകനെയും വധിക്കുമെന്നും അല്ലെങ്കില്‍ തനിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി ഫോണില്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top