ദില്ലി: 108 ആംബുലന്‍സ് അഴമതിക്കേസില്‍ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. വയലാര്‍ രവിയുടെ
മകന്‍ രവികൃഷ്ണയും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പതിക ഉപദേഷ്ടാവ് ഷാഫി മേത്തറും ഉള്‍പ്പെടെ പ്രമുഖര്‍ പ്രതിപ്പട്ടികയില്‍. രാജസ്ഥാന്‍ മുന്‍ മുഖ്യ മന്ത്രി അശോക് ഗെഹലോട്ട്, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരും പ്രതികളാണ്.
സംസ്ഥാന ഖജനാവിന് 2.56 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചാണ് ജയ്പൂര്‍ മുന്‍മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോസ് ക്രൈംബ്രാഞ്ചിന് കൈമാറും.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 45, 108 ആംബുലന്‍സുകള്‍ 2009ലാണ് സംസ്ഥാനത്തിന് ലഭിച്ചത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നടത്തിപ്പ് ചുമതല സര്‍ക്കാര്‍ കൈമാറുകയായിരുന്നു.
കരാര്‍ പ്രകാരം ഓരോ ആംബുലന്‍സും പ്രതിമാസം ഓടേണ്ടത് 2,000 കിലോമീറ്ററാണ്. ഇതിന് 1,06000 രൂപ സര്‍ക്കാര്‍ നല്‍കും. അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നല്‍കാമെന്നും കരാറിലുണ്ട്. ഈ വ്യവസ്ഥ മുതലെടുത്താണ് കമ്പനി സര്‍ക്കാരിനെ കബളിപ്പിക്കുന്നത്. ഗ്രാമീണ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകള്‍ അധികദൂരം ഓടിയെന്ന് കാണിച്ച് സര്‍ക്കാരില്‍ നിന്നും വന്‍തുക പ്രതിഫലം വാങ്ങുകയായിരുന്നു.



