Section

malabari-logo-mobile

വനിതാ കൂട്ടായ്മയില്‍ നിലക്കടല വിളഞ്ഞത് നൂറുമേനി

HIGHLIGHTS : In Balushery, groundnut grown by women's association yielded hundreds of peanuts.

കോഴിക്കോട്:ബാലുശേരിയില്‍ വനിതാ കൂട്ടായ്മയില്‍ കൃഷി ചെയ്ത നിലക്കടല വിളഞ്ഞത് നൂറുമേനി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി നടത്തിയ നിലക്കടല കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. ബാലുശേരി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായ സഹകരണത്തോടെ ആത്മപദ്ധതിയില്‍ രൂപീകരിച്ച പുത്തൂര്‍വട്ടം സൗപര്‍ണ്ണിക എഫ് ഐ ജി ഗ്രൂപ്പാണ് അര ഏക്കറില്‍ നിലക്കടല കൃഷി ചെയ്തത്.

ആത്മയുടെ ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പിന് സഹായമായി പതിനായിരം രൂപ വിത്ത്, വളം, നിലമൊരുക്കല്‍ എന്നിവയ്ക്കാണ് നല്‍കിയത്. എട്ട് വനിതകളടങ്ങിയ ഗ്രൂപ്പായിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിലക്കടല കൃഷിയിറക്കിയത്. അഡ്വ. കെ. എം സച്ചിന്‍ദേവ് എം. എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു.

sameeksha-malabarinews

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ശ്രീജ, പഞ്ചായത്ത്അംഗം അനൂജ, കൃഷി ഓഫീസര്‍ പി. വിദ്യ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!