കാലിക്കറ്റ് വിമാനത്താവളത്തിലെ പുതിയ ഇന്റര്‍നാഷണല്‍ അറൈവല്‍ ബ്ലോക്കിന് ഗൃഹയുടെ ത്രീ സ്റ്റാര്‍ റേറ്റിങ്

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഇന്റര്‍നാഷണല്‍ അറൈവല്‍ ബ്ലോക്കിന് ഗൃഹയുടെ (GRIHA) ത്രീ സ്റ്റാര്‍ റേറ്റിങ് ലഭിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റെറിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗൃഹ ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ ന്യൂഡല്‍ഹിയിലെ സ്വിറ്റ്സര്‍ലന്‍ഡ് എംബസി അംബാസഡര്‍ ഡോ. റാല്‍ഫ് ഹെക്നറില്‍ നിന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് അവാര്‍ഡ് ഏറ്റുവാങ്ങി.

ഗ്രഹ കൗണ്‍സില്‍ വൈസ് പ്രസിഡന്റും സിഇഒയുമായ സഞ്ജയ് സേത്തിന്റെ സാന്നിധ്യത്തിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത.് ദേശീയതലത്തില്‍ സ്വീകാര്യമായ ചില മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവരുടെ കെട്ടിടത്തിന്റെ പ്രകടനം വിലയിരുത്താന്‍ ആളുകളെ സഹായിക്കുന്ന ഒരു ദേശീയ റേറ്റിങാണ് ഗൃഹ.

സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ വരുന്നതാണ് ഗൃഹ (ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ്).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top