Section

malabari-logo-mobile

അന്ധവിശ്വാസത്തെ തുടര്‍ന്ന് 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ കൊലപ്പെടുത്തി

HIGHLIGHTS : Grandfather killed 38-day-old baby boy due to superstition

പ്രതീകാത്മക ചിത്രംതമിഴ്‌നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന് കരുതിയാണ് കൊലപാതകം.
ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

മൂന്നു ദിവസം മുന്‍പാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കികൊന്നതായി വ്യക്തമായത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!