Section

malabari-logo-mobile

മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

HIGHLIGHTS : മുന്‍ പി എസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോ...

മുന്‍ പി എസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം.ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കെ. എസ് രാധാകൃഷ്ണന്റെ പെന്‍ഷനും ആനുകൂല്യങ്ങളും ഇരട്ടിയായി വര്‍ധിപ്പിച്ച് നല്‍കിയത്.

2013 മാര്‍ച്ച് 31നായിരുന്നു നടപടി. പിഎസ്സി ചെയര്‍മാന്‍ എന്ന നിലയിലുള്ള പെന്‍ഷനും ആനുകൂല്യങ്ങളും വേണമെന്ന കെ. എസ് രാധാകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് മന്ത്രാസഭായോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

sameeksha-malabarinews

ഇതിനെതിരെ കൊച്ചി ഇടപ്പള്ളി സ്വദേശി പി. എ ആന്റണി രംഗത്തെത്തി. നിയമ ,ധന കാര്യ വകുപ്പുകള്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് ഈ തുക തിരിച്ച് പിടിക്കണം എന്ന് സര്‍ക്കാരിനെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് മന്ത്രിസഭാ യോഗം കെ എസ് രാധാകൃഷ്ണന്‍ പെന്‍ഷന്‍ ഇനത്തില്‍ കൈപറ്റിയ ലക്ഷകണക്കിന് രൂപ തിരികെ പിടിക്കാനും , അധിക തുക റദ്ദ് ചെയ്യാനും തീരുമാനം എടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!