പരപ്പനങ്ങാടി : ചെട്ടിപ്പടി റെയില്‍വേ ഗേറ്റില്‍ ടോറസ് ലോറി ലെവല്‍ ക്രോസില്‍ തട്ടി അപകടം . ഇലക്ട്രിക് ലൈനിലേക്ക് ക്രോസ് ബാര്‍ മറിഞ്ഞു.ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വലിയ ഹൈടെന്‍ഷന്‍ വൈദ്യുതി പ്രവഹിക്കുന്ന റെയില്‍ ഇലക്ട്രിക് ലൈനിലേക്കാണ് ക്രോസ് ബാര്‍ മറിഞ്ഞത്. ഹാര്‍ബര്‍ വര്‍ക്കിന് കല്ലിറക്കി വരുന്ന ടോറസ് ലോറിയാണ് അപകടത്തില്‍പെട്ടത്.


വലിയ അപകടമാണ് ഒഴിവായത് .ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതവുംതടസപെട്ടിട്ടുണ്ട്.
Share news
6
6