Section

malabari-logo-mobile

ക്ഷേമ പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം

HIGHLIGHTS : തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

sathasivamതിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം 2016 മെയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു.

നഗരങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്. ഐടിഐകളില്‍ പ്ലേസ്‌മെന്റ് സെല്‍. പട്ടികജാതിയില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന. പട്ടികജാതി വിഭാഗത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശുഭയാത്രാ പദ്ധതി. സമുദ്രോത്പന്നങ്ങളുടെ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ഫുഡ് പാര്‍ക്ക്. ഹൈവേ ആംബുലന്‍സ് സര്‍വീസ്.

sameeksha-malabarinews

തിരുവനന്തപുരത്തും കോന്നിയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. വെറ്റിനറി, കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകര്‍കരുടെ മക്കള്‍ക്ക് സംവരണം തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉറപ്പ് നല്‍കി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കുള്ള സഹായധനം വര്‍ധിപ്പിച്ചതായും നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

കൊച്ചി മട്രോയുടെ സിവില്‍ ജോലികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും കുസാറ്റിനെ ദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനമാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കെ എസ് ആര്‍ ടി സി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും. ഭൂരഹിതം കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. ദേശീയപാതകള്‍ 45 മീറ്ററായി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!