കടലുണ്ടിയില്‍ പ്രധാനാദ്ധ്യാപകരില്ലാതെ സര്‍ക്കാര്‍ സ്‌ക്കൂളുകള്‍

മോഹന്‍ ചാലിയം
കടലുണ്ടി: കടലുണ്ടിയില്‍ നാല് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്നിലും പ്രധാനാദ്ധ്യാപകരില്ല.
ഇത് സ്‌ക്കൂളുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു.

ചാലിയം ഗവ: എല്‍.പി.സ്‌ക്കൂള്‍, ചാലിയം ഗവ:ഫിഷറീസ് എല്‍.പി.സ്‌ക്കൂള്‍, വട്ടപ്പറമ്പ് ഗവ: എല്‍.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് പ്രധാനാദ്ധ്യാപകരില്ലാത്തത്.

ഓണപ്പരീക്ഷ 16ന് തുടങ്ങാനിരിക്കെ പ്രധാനാദ്ധ്യാപകരെ നിയമിക്കാന്‍ നടപടിയായിട്ടില്ല.

മറ്റ് അദ്ധ്യാപകര്‍ക്ക് പ്രധാനാദ്ധ്യാപകന്റെ ചുമതല നല്‍കുന്നുണ്ടെങ്കിലും ജോലി ഭാരം കൂടുന്നതിനും പ്രധാന തീരുമാനങ്ങളെടുക്കുന്നതിന് പ്രയാസവും നേരിടുകയുമാണിപ്പോള്‍.

രണ്ടു തവണ പ്രധാനാദ്ധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും മുക്കത്ത്ക്കടവ് സ്‌ക്കൂളില്‍ മാത്രമാണ് പ്രധാനാധ്യാപകന്‍ എത്തിയത്.

പ്രധാനാദ്ധ്യാപകരില്ലാത്തത് രക്ഷിതാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പൊതു വിദ്യാലയങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോഴും പ്രധാനാദ്ധ്യാപകരെ നിയമിക്കാത്തതില്‍ പരക്കെ പ്രതിഷേധമുയരുകയാണ്.

വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കാത്തതിലും ഉദാസീനതയിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top