Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000,പെന്‍ഷന്‍ വര്‍ദ്ധിക്കും;ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

HIGHLIGHTS : The minimum wage for government employees will be 23,000 and pensions will be increased, according to a report by the Pay Reform Commission

തിരുവനന്തപുരം:ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ.മോഹന്‍ദാസ് കമ്മീഷനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിതോസ് ഐസക്കിനും റിപ്പോര്‍ട്ട്‌കൈമാറിയത്.

മുന്‍കാല പ്രാബല്യത്തോടെ 2019 ജൂലൈ മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്.സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 രൂപയും കൂടിയശമ്പളം 1,66,800 രൂപയായും ഉയര്‍ത്തണം എന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500 രൂപയും കൂടിയ ശമ്പളം 1,40,000രൂപയുമാണ്. 28 ശതമാനനം ഡിഎയും പത്ത് ശതമാനം ശമ്പളവര്‍ധനവും നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ് അനുവദിക്കാനുമാണ് ശമ്പള പരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശമ്പള ,പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ സര്‍ക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

sameeksha-malabarinews

പിതൃത്വ അവധി 10 ദിവസത്തില്‍ നിന്ന് 15 ദിവസമാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ദത്തെടുക്കുന്നവര്‍ക്കും പിതൃത്വ അവധി ലഭിക്കും. കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷത്തെ അവധിസര്‍ക്കാര്‍ജീവനക്കാര്‍ക്ക് അനുവദിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. 1500 രൂപ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അലവന്‍സ് നല്‍കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും തീരുമാത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!