ന്യൂഡല്‍ഹി :ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. എംബസിക്ക് സമീപമുള്ള നടപ്പാതയിലാണ് സ്ഫോടനം നടന്നത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ആളപായമില്ല.
ഐ.ഇ.ഡി സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്.പ്രദേശത്ത് ഡല്‍ഹി പൊലീസ് പരിശോധന നടത്തുകയാണ്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




