നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലെന്‍സ്ഫെഡ് തിരൂരങ്ങാടി ഏരിയാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

തിരൂരങ്ങാടി: കെട്ടിടനിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലെന്‍സ്ഫെഡ് തിരൂരങ്ങാടി ഏരിയാകമ്മറ്റി പ്രതിഷേധകൂട്ടായ്മ നടത്തി. സിമന്റ്, കമ്പി തുടങ്ങിയവയുടെ വില നിയന്ത്രിക്കകുക, നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, മണല്‍ക്ഷാമം പരിഹരിക്കാന്‍ നടപടികളെടുക്കുക, ചെങ്കല്ലിന് അളവ് തിട്ടപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

മുന്‍സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ഐ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എം. റിയാസ്, സനല്‍ നടുവത്ത്, കെ. ഇല്യാസ്, കെ.കെ. രജീഷ്, എ.ടി. ഹുസൈന്‍, അബ്ദുന്നാസര്‍ കറുപ്പത്ത്, ടി.പി. ഹര്‍ഷല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top