Section

malabari-logo-mobile

മദ്രസ അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതു സര്‍ക്കാരല്ല: മുഖ്യമന്ത്രി

HIGHLIGHTS : Government does not pay salaries to madrassa teachers: CM

തിരുവനന്തപുരം: മദ്രസ അധ്യാപകര്‍ക്കു ശമ്പളവും അലവന്‍സുകളും നല്‍കുന്നതു സര്‍ക്കാരല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘മദ്രസ അധ്യാപകര്‍ക്കു പൊതുഖജനാവില്‍ നിന്നാണു ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

അതതു മദ്രസ മാനേജുമെന്റുകളാണ് അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്കു ശമ്പളം നല്‍കുന്നതിനു ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്രസ അധ്യാപകര്‍ക്കു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെന്ന തരത്തില്‍ സംഘപരിവാര്‍ വലിയ രീതിയില്‍ പ്രചരണം നടത്തിയിരുന്നു. അതേസമയം ഇത് തെറ്റാണെന്നു തെളിയിക്കുന്ന വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു.

ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയില്‍ മദ്രസ അധ്യാപകര്‍ക്കു 6,000 രൂപമുതല്‍ 25,000 രൂപ വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നു വ്യാജവാര്‍ത്ത നല്‍കിയിരുന്നു.

മദ്രസ അധ്യാപകര്‍ക്കു നല്‍കുന്ന ക്ഷേമനിധിബോര്‍ഡിന്റെ പുതിയ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചാണു ജന്മഭൂമി പത്രം വാര്‍ത്ത നല്‍കിയത്.

ക്ഷേത്ര-മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകനു 500 രൂപ നല്‍കുമ്പോള്‍ മദ്രസ അധ്യാപകര്‍ക്കു 6000 രൂപയും മറ്റു ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുന്നുവെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിലെ മതസ്ഥാപനമായ മദ്രസകള്‍ നടത്തുന്നതു സര്‍ക്കാരല്ല. അതു നടത്തിവരുന്നതു വിവിധ മത സംഘടനകളുടെ നേതൃത്വത്തിലാണ്. കേരളത്തിലെ മദ്രസകള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ല എന്നതാണു മറ്റൊരു വസ്തുത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!