Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,744 പേര്‍ക്ക് രോഗബാധ; രോഗമുക്തരായത് 4,590 പേര്‍

HIGHLIGHTS : Test positivity rate is 17.16% 1,685 through direct contact For anyone in the health sector For 15 people without knowing the source 20,282 peo...

മലപ്പുറം: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ ജില്ലയില്‍ ഇന്ന് 1,744 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,685 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടമറിയാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 4,590 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 2,88,955 ആയി. ജില്ലയില്‍ ഇതുവരെ 940 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

53,095 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,282 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 958 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 287 പേരും 84 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍ (ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,035 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

sameeksha-malabarinews

നിയന്ത്രണങ്ങളുമായി സഹകരിക്കണം

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവര്‍ മതിയായ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം കയ്യില്‍ കരുതേണ്ടതും ആവശ്യപ്പെടുന്ന സമയത്ത് ബന്ധപ്പെട്ടവരെ കാണിക്കേണ്ടതുമാണ്.

ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളോ മറ്റേതെങ്കിലും കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായാല്‍ പരിശോധനക്ക് വിധേയരാകേണ്ടതും പരിശോധനാ ഫലം വരുന്നത് വരെ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 40
ആലങ്കോട് 18
ആലിപ്പറമ്പ് 12
അമരമ്പലം 10
ആനക്കയം 08
അങ്ങാടിപ്പുറം 28
അരീക്കോട് 13
ആതവനാട് 15
ഊരകം 10
ചാലിയാര്‍ 25
ചീക്കോട് 10
ചേലേമ്പ്ര 03
ചെറിയമുണ്ടം 13
ചെറുകാവ് 24
ചോക്കാട് 42
ചുങ്കത്തറ 11
എടക്കര 18
എടപ്പറ്റ 04
എടപ്പാള്‍ 06
എടരിക്കോട് 04
എടവണ്ണ 50
എടയൂര്‍ 11
ഏലംകുളം 04
ഇരിമ്പിളിയം 06
കാലടി 10
കാളികാവ് 04
കല്‍പകഞ്ചേരി 07
കണ്ണമംഗലം 22
കരുളായി 16
കരുവാരക്കുണ്ട് 21
കാവനൂര്‍ 15
കീഴാറ്റൂര്‍ 17
കീഴുപറമ്പ് 15
കോഡൂര്‍ 05
കൊണ്ടോട്ടി 34
കൂട്ടിലങ്ങാടി 15
കോട്ടക്കല്‍ 20
കുറുവ 12
കുറ്റിപ്പുറം 11
കുഴിമണ്ണ 12
മക്കരപ്പറമ്പ് 10
മലപ്പുറം 43
മമ്പാട് 04
മംഗലം 18
മഞ്ചേരി 32
മങ്കട 07
മാറാക്കര 07
മാറഞ്ചേരി 18
മേലാറ്റൂര്‍ 04
മൂന്നിയൂര്‍ 06
മൂര്‍ക്കനാട് 10
മൂത്തേടം 16
മൊറയൂര്‍ 10
മുതുവല്ലൂര്‍ 13
നന്നമ്പ്ര 02
നന്നംമുക്ക് 06
നിലമ്പൂര്‍ 10
നിറമരുതൂര്‍ 06
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 07
പള്ളിക്കല്‍ 29
പാണ്ടിക്കാട് 20
പരപ്പനങ്ങാടി 24
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 34
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 33
പെരുവള്ളൂര്‍ 20
പൊന്മള 02
പൊന്മുണ്ടം 06
പൊന്നാനി 20
പൂക്കോട്ടൂര്‍ 13
പോരൂര്‍ 11
പോത്തുകല്ല് 08
പുലാമന്തോള്‍ 18
പുളിക്കല്‍ 09
പുല്‍പ്പറ്റ 15
പുറത്തൂര്‍ 16
പുഴക്കാട്ടിരി 11
താനാളൂര്‍ 33
താനൂര്‍ 60
തലക്കാട് 10
തവനൂര്‍ 09
താഴേക്കോട് 45
തേഞ്ഞിപ്പലം 22
തെന്നല 18
തിരുനാവായ 04
തിരുവാലി 22
തൃക്കലങ്ങോട് 27
തൃപ്രങ്ങോട് 02
തുവ്വൂര്‍ 13
തിരൂര്‍ 06
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 15
വളാഞ്ചേരി 19
വളവന്നൂര്‍ 34
വള്ളിക്കുന്ന് 17
വട്ടംകുളം 03
വാഴക്കാട് 09
വാഴയൂര്‍ 04
വഴിക്കടവ് 18
വെളിയങ്കോട് 51
വേങ്ങര 54
വെട്ടത്തൂര്‍ 16
വെട്ടം 25
വണ്ടൂര്‍ 31

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!