Section

malabari-logo-mobile

നടക്കുന്നവര്‍ക്കായി ഒരു നല്ല വാര്‍ത്ത; സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടപ്പാത ഒരുങ്ങി

HIGHLIGHTS : Good news for walkers; Pavement has been prepared in the university stadium

തേഞ്ഞിപ്പലം:ആരോഗ്യ പരിപാലനത്തിനായി നടക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത.കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മിച്ച ഒരു കിലോ മീറ്ററോളം ദൈര്‍ഘു മുള്ള നടപ്പാതയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കും.

സ്റ്റേഡിയത്തിലെ രണ്ട് ട്രക്കുകള്‍ക്ക് ചുറ്റുമായി ടൈല്‍ പാകി ഒരുക്കിയ പാതക്ക് മൂന്ന് മീറ്ററോളം വീതിയുമുണ്ട്. കേരളത്തിലെ ഒരു സ്റ്റേഡിയത്തിനകത്ത് തയ്യാറാക്കിയ ഏറ്റവും നീളമേറിയ നടപ്പാതയാണിത്. സര്‍വകലാശാലാ ജീവനക്കാര്‍ക്കും പൊതു സമൂഹത്തിനും ഇത് പ്രയോജനപ്പെടുത്താനാകും.

sameeksha-malabarinews

ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ സുരക്ഷാ വേലിയും ഹാന്‍ഡ് ബോള്‍ കോര്‍ട്ടിനോട് ചേര്‍ന്ന് കളിക്കാരുടെ വിശ്രമത്തിനായി നിര്‍മിച്ച മുറിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എം. നാസര്‍,, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കായിക പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഖിലേന്ത്യാ വനിതാ ബേസ് ബോള്‍ കിരീടം നേടിയ താരങ്ങളെ ചടങ്ങില്‍ അഭിനന്ദിക്കുമെന്നും കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!