HIGHLIGHTS : 8th class student died after being bitten by a poisonous insect and scratching all over her body
തിരുവല്ല: വിഷമുള്ള പ്രാണി കുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെരിങ്ങല പതിമൂന്നാം വാര്‍ഡില്‍ കൊച്ചാരിമുക്കം പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണയുടെയും മകള്‍ അംജിത അനീഷ്(13)ആണ് മരിച്ചത്.
മാര്‍ച്ച് ഒന്നാം തിയ്യതി വൈകീട്ട് വീടിന് സമീപത്തെ പുരയിടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചെവിക്ക് താഴെ പ്രാണി കുത്തുകയായിരുന്നു. ഈച്ചപോലുള്ള എന്തോ ജീവിയാണെന്നാണ് കുട്ടിപറഞ്ഞത്.

അരമണിക്കുറായപ്പോഴേക്കും കുട്ടിയെ ദേഹത്താകെ ചൊറിഞ്ഞുതടിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.