കൊയിലാണ്ടിയില്‍ ‘ഗുഡ് മോര്‍ണിംഗ്’ ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി

‘ഗുഡ് മോര്‍ണിംഗ്’ ഇടവേള ഭക്ഷണ വിതരണ പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയില്‍ തുടക്കമായി. നഗരസഭയിലെ വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള അയ്യായിരം വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ദിശ’യുടെ ഭാഗമായാണ് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്. കാനത്തില്‍ ജമീല എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥ ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൗണ്‍സിലര്‍മാരായ ടി.പി ശൈലജ, ബവിത, രമേശന്‍ വലിയാട്ടില്‍, പി.ടി.എ പ്രസിഡന്റ് കെ.കെ പ്രബീഷ്, സ്‌കൂള്‍ ലീഡര്‍ നിരഞ്ജന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുപര്‍ണ ചാത്തോത് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top