മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 68 ലക്ഷം രപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.
ദുബായില്‍ നിന്ന് എത്തിയ കാസര്‍കോട് തെക്കില്‍ സ്വദേശി മുഹമ്മദ് ജവാദ് (28) എന്ന യാത്രക്കാരന്റെ ചെക്ക്-ഇന്‍ ബാഗുകള്‍ പിടികൂടി. റീ-എക്സ്റേയിലെ സംശയാസ്പദമായ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍, ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് മിക്സര്‍ ഗ്രൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്സിനുള്ളില്‍ ഒളിപ്പിച്ച 180 ഗ്രാം സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണക്കഷണം കണ്ടെടുത്തുത്. പതിനൊന്ന് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസ് മീമ്പിടി (43) എന്ന യാത്രക്കാരനെ തടഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 983 ഗ്രാം തൂക്കമുള്ള 3 സ്വര്‍ണ ഗുളികകള്‍ കണ്ടെടുത്തുകയായിരുന്നു. 57 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




