ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ വരവറിയിച്ച് വര്‍ണാഭമായ സൈക്കിള്‍ റാലി

കോഴിക്കോട്:കരയിലും കടലിലും ആകാശത്തും കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ വരവറിയിച്ച് വര്‍ണാഭമായ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. അറബിക്കടലിന്റെ തീരത്തു നിന്നും ബേപ്പൂര്‍ വരെ നടന്ന സൈക്കിള്‍ റാലിയില്‍ അണിനിരന്നത് നൂറോളം സവാരിക്കാര്‍.

സൈക്കിള്‍ റാലി കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. എസ് കെ സജീഷില്‍ നിന്നും വാട്ടര്‍ ഫെസ്റ്റിന്റെ പതാക ക്ലബ്ബ് പ്രതിനിധികള്‍ ഏറ്റുവാങ്ങി.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പതാക ബേപ്പൂര്‍ ബീച്ചില്‍ ഉയര്‍ത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലബ്ബുകളും റാലിയില്‍ പങ്കെടുത്തു. വാട്ടര്‍ ഫെസ്റ്റിന്റെ ലോഗോയുള്ള ടീഷര്‍ട്ടുകളും ധരിച്ചായിരുന്നു സൈക്കിള്‍ സഞ്ചാരികളുടെ നിറമാര്‍ന്ന റാലി.

നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ രജനി തോട്ടുങ്ങല്‍, കെ രാജീവ്, കെ സുരേശന്‍, വാടിയില്‍ നവാസ്, ടി കെ ഷെമീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി നിഖില്‍ ദാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സെക്രട്ടറി പ്രപു പ്രേമനാഥ്, ഡിടിപിസി മാനേജര്‍ നിഖില്‍ പി ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top