മലപ്പുറം: കരിപ്പൂരില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ വന്നിറങ്ങുന്ന ഏറോബ്രിഡ്ജിനു സമീപത്തുള്ള ഇടനാഴിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവിടെ ഒരു തൂണിനു പിന്നില്‍ അതിവിദഗ്ദമായി ഒളിപ്പിച്ചുവച്ചനിലയിലായിരുന്നു സ്വര്‍ണം. ദീര്‍ഘ ചതുരാകൃതിയിലുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ 1373 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകളാണ് ഇവിടെ നിന്ന് കണ്ടെത്തത്. വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാമോളം സ്വര്‍ണം ഈ പാക്കറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഇങ്ങനെ സ്വര്‍ണം കള്ളക്കടത്തു നടത്തുവാന്‍ ശ്രമിച്ച യാത്രക്കാരനെയും അതുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കണ്ടെത്തുവാനുള്ള അന്വേഷണം ഉദ്യോഗസ്ഥര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




