സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് എന്‍ഐഎ ;നാല് പ്രതികള്‍

കൊച്ചി: പ്രമാദമായ ഡിപ്ലോമാറ്റിക് സ്വര്‍ണണക്കടത്ത് കേസില്‍ എന്‍ഐഎ കേസെടുത്തു. നാല് പ്രതികളാണ് ആദ്യപട്ടികയിലുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാംപ്രതി സ്വപ്‌ന സുരേഷ്, മൂന്നാംപ്രതി ഫസല്‍ ഫരീദ്, നാലാം പ്രതി സന്ദീപ് വാര്യര്‍ ഇത്തരത്തിലാണ് എന്‍ഐഎ പ്രതിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഈ സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് എന്‍ഐഎ തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു.

മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായ സരിത്ത്കുമാറിനും സ്വ്പ്‌നക്കും പുറമെ പ്രതിചേര്‍ത്തിരിക്കുന്ന ഫൈസല്‍ ഫരീദ് കൊച്ചി സ്വദേശിയാണ്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. നാലാം പ്രതി സന്ദീപ് നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.

സ്വപ്‌നയുടെ മൂന്‍കൂര്‍ ജാമ്യഹരജി പരഗണിക്കരുതെന്ന് ഇന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചിലവഴിക്കുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുന്ന വകുപ്പുകളുള്ള ഈ കേസില്‍ ഇവരുടെ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
ഈ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top