Section

malabari-logo-mobile

സ്വര്‍ണക്കടത്ത് കേസ്; വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ ഡി ആവശ്യത്തെ എതിര്‍ത്ത് കേരളം

HIGHLIGHTS : Gold smuggling case; Kerala opposes ED's request to shift the trial to Bengaluru

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ പത്തിന് ഇ ഡിയുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേരളം ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിചാരണ കോടതി മാറ്റണമെന്ന് ഇ ഡി ജൂലൈയിലാണ് ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണസംവിധാനം അന്വേഷണത്തില്‍ ഇടുപെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇ ഡിയുടെ ഹര്‍ജി. കേരളത്തില്‍ വിചാരണ തുടര്‍ന്നാല്‍ പ്രതികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇ ഡി ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ മോശമാക്കാനും കൂടുതല്‍ സ്വാധീനമുള്ള പ്രതികളുടെയും മറ്റ് വ്യക്തികളുടെയും സഹായം ഉപയോഗിച്ച് തുടര്‍ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യം നടക്കുമെന്ന് ഇ ഡി പറയുന്നു.

sameeksha-malabarinews

എന്നാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കല്‍പികം മാത്രമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!