തിരുവനന്തപുരം കിളിമാനൂരില്‍, അയല്‍ക്കാരന്‍ ദമ്പതികളെ
ദമ്പതിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
സംഭവത്തില്‍ പ്രഭാകരക്കുറുപ്പ് (67) മരിച്ചു. ഭാര്യ വിമലകുമാരി (55) ക്ക് സാരമിയി പൊള്ളലേറ്റു.
ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ ആക്രമിച്ച ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് സംഭവം. പെട്രോളുമായി വീട്ടിലെത്തിയ ശശി, പ്രഭാകര കുറുപ്പിന്റെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ അയല്‍ക്കാരനാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച ശശി.




