Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി മൂന്ന് മലപ്പുറം സ്വദേശികള്‍ പിടിയില്‍

HIGHLIGHTS : Three Malappuram residents arrested with gold at Karipur airport

മലപ്പുറം: മൂന്ന് മലപ്പുറം സ്വദേശികളില്‍ നിന്നും സ്വര്‍ണം പിടികൂടി.കാലിക്കറ്റ് എയര്‍പോര്‍ട്ടിലെ എയര്‍ ഇന്റലിജെന്‍സ് യൂണിറ്റ് വിഭാഗമാണ് മൂന്നു യാത്രക്കാരില്‍ നിന്നായി സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കോട്ടക്കല്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നും ശരീരത്തിന് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ 951 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. ഇതിന് 44 ലക്ഷം രൂപ വിലമതിക്കും.

ജിദ്ദയില്‍ നിന്നും എത്തിയ എടപ്പാള്‍ സ്വദേശിയില്‍ നിന്നും എമര്‍ജന്‍സി വിളക്കില്‍ ഒളിപ്പിച്ച് 302 രണ്ട് ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇതിന് 15 ലക്ഷം രൂപ വിലവരും.

sameeksha-malabarinews

ജിദ്ദയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ കടയില്‍ നിന്നും 350 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു 17 ലക്ഷം രൂപ വിലവരും

മൂന്നു പേരില്‍ നിന്നായി 76 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ആണ് പിടികൂടിയത്.

വാഗേഷ് കുമാര്‍ സിംഗ് ജോയിന്റ് കമ്മീഷണര്‍, മനോജ് കെ പി, ഉമാദേവി എം, സൗരവ് കുമാര്‍ എന്നീ സൂപ്രണ്ടുമാരും അഭിലാഷ് ടി എസ്, അരവിന്ദ് ഗുലിയ രോഹിത് ഖത്രി, തുടങ്ങിയ ഇന്‍സ്‌പെക്ടര്‍മാരും മാത്യൂ കെ.സി എന്ന ഹെഡ് ഹവല്‍ദാറും പരിശോദനയില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!