Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

സര്‍വകലാശാല പരീക്ഷ – പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിട്ടില്ല

ലോക്ക്ഡൗണ്‍ കാരണം മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷാ സംബന്ധമായ എല്ലാ വിവരങ്ങളും അതാത് സമയങ്ങളില്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പരീക്ഷാ സംബന്ധമായ എല്ലാ വിവരങ്ങളും വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല വൈബ്സൈറ്റ് സന്ദര്‍ശിച്ച് ഉറപ്പു വരുത്തേണ്ടതാണ്.

sameeksha-malabarinews

എം.ബി.എ. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2021-22 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 28 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ രശീതി, എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 1-ന് വൈകീട്ട് 5 മണിക്ക് മുമ്പായി കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠന വിഭാഗം തലവന് സമര്‍പ്പിക്കണം. ഫോണ്‍ 0494 2407016, 2407017.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്സ്, കൊമേഴ്സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും ഒഴിവുകളുടെ എണ്ണം, റിസര്‍വേഷന്‍ ടേണ്‍ എന്നിവ അറിയുന്നതിനും സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക, ഫോണ്‍ 0494 2407356, 7494.

പരീക്ഷാ അപേക്ഷ

2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരേയും 170 രൂപ പിഴയോടെ 30 വരേയും ഫീസടച്ച് ജൂലൈ 1 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!