കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഒരുപവന്‍ സ്വര്‍ണത്തിന് 760 രൂപ കൂടി 52,520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ കൂടി 6565 രൂപയായി.
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുതിച്ചുയരുകയാണ്. സ്വര്‍ണവില കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




