ആവശ്യമുള്ള ചേരുവകള്‍
ചെമ്മീന്‍-4 എണ്ണം(ഇടത്തരം വലുപ്പം)
തേങ്ങ- ഒരു മുറി(പൂണ്ടെടുത്തത്)
ചെറിയ ഉള്ളി- 6 എണ്ണം
ഉണക്കമുളക്-8എണ്ണം
പുളി-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില-ഒരല്ലി
തയ്യാറാക്കുന്ന വിധം
കനലില്‍ ചെമ്മീന്‍ നന്നായി ചുട്ടെടുക്കു,പന്നീട് തേങ്ങ ചുട്ടെടുക്കു, ചെറിയ ഉള്ളി,ഉണക്കമുളക് എന്നിവ ചുട്ടെടുക്കു.ചെമ്മീന്‍ നന്നായി വേവുന്നവരെ കനലില്‍ ചുട്ടെടുക്കാന്‍ ശ്രദ്ധിക്കണം. ചുട്ടെടുക്കുന്നവയെല്ലാം ഒരു കമ്പയില്‍ കോര്‍ത്തെടുത്ത് ചുട്ടെടുക്കുന്നതായിരിക്കും നന്നായിക്കുക.ചെമ്മിയുടെ തോലും തലയും കളഞ്ഞശേഷം ചെമ്മീനും മറ്റ് ചേരുവകളെല്ലാം അമ്മിയിലോ മിക്‌സിയിലോ നന്നായി അരച്ചെടുക്കാം. ചോറിനൊപ്പവും ചപ്പാത്തി ,പുട്ട് തുടങ്ങിയവയ്‌ക്കൊപ്പവും വളരെ രുചികരമായി കഴിക്കാവുന്ന സൂപ്പര്‍ ചമ്മന്തിയാണ് ഇത്.




