സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരുപവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില കഴിഞ്ഞ മാസം 18ന് ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു.45,920 രൂപയായിരുന്നു അന്ന് സ്വര്‍ണവില.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വര്‍ധിച്ചത്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top