Section

malabari-logo-mobile

തുണിസഞ്ചി വിതരണം നടത്തി

HIGHLIGHTS : Cloth bags were distributed

കോട്ടക്കല്‍:ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂള്‍ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും തുണിസഞ്ചി വിതരണം ചെയ്തു. കേരള സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന പ്ലാസ്റ്റിക് വിമുക്ത ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് തുണിസഞ്ചി വിതരണം
ചെയ്തത്.

പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ തയ്യല്‍ മെഷീന്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കിയിരുന്നു. സ്‌കൂള്‍ എം.പി.ടി.എ. അംഗം ധന്യ പി.യുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ തുണി സഞ്ചികള്‍ ഫെബ്രുവരി ഒന്നിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍തന്നെ വിതരണം ചെയ്തു. തുണിസഞ്ചിക്കൊപ്പം പ്ലാസ്റ്റിക് വിമുക്ത ബോധവല്‍ക്കരണ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖയും നല്‍കിയിരുന്നു. സ്‌കൂളിലെ ആവശ്യങ്ങള്‍ക്ക് ഇനി പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കില്ലെന്നും തുണിസഞ്ചി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തീരുമാനിച്ചു. വിദ്യാര്‍ഥികളിലൂടെ വീടുകളും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.

sameeksha-malabarinews

സ്‌കൂളില്‍ വെച്ച് നടന്ന തുണിസഞ്ചി വിതരണോദ്ഘാടന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് അബ്ദുല്‍ മാലിക്ക്, എസ്എംസി ചെയര്‍മാന്‍ സുബൈര്‍ ഹെഡ്മാസ്റ്റര്‍ പ്രസാദ് പി., സ്റ്റാഫ് സെക്രട്ടറി റസീന എം., അധ്യാപകരായ രണ്‍ജിത്ത് എന്‍.വി., മേഘ രാമകൃഷ്ണന്‍, മുഹമ്മദ് മുസ്തഫ, കവിത കെ. ,മുഹമ്മദ് ഇര്‍ഷാദ്, ധനേഷ് സി. എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!