നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32)അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവരം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യം. നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ താരം സജീവമായിരുന്നു.

നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.”- എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യം. നടിയുടെ മനേജര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം പണ്ഡേ ജനിച്ചത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തില്‍ ആദ്യ പത്തില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവര്‍ പ്രഖ്യാപിച്ചതോടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
അദാലത്ത്, ലൗ ഈസ് പോയിസണ്‍, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുഗ് ഭാഷകളിലായി പത്തോളം സിനിമകളില്‍ പൂനം അഭിനയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top