Section

malabari-logo-mobile

മാനന്തവാടി നഗരത്തില്‍ ഭീതിപരത്തി കാട്ടാന

HIGHLIGHTS : Elephant in Mananthavadi settlement came down

വയനാട്: മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടകയില്‍ നിന്നാണ് എത്തിയതെന്നാണ് സൂചന. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും നിര്‍ദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.

കാട്ടാന മാനന്തവാടി പട്ടണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

കാട്ടാനയെ മയക്കുവെടിവെടി വെക്കുമെന്ന് കളക്ടകര്‍ രേണു രാജ്. ആനയെ വെടിവെക്കാനുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആറുമണിക്കൂറിലേറെ നേരമായി കാട്ടാന ജനവാസ മേഖലയില്‍ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!