താനൂരില്‍ പഴയബസ്റ്റാന്റ് പാര്‍ക്കിന് സമീപം തീപിടുത്തം

താനൂര്‍: പഴയബസ് സ്റ്റാന്റ് പാര്‍ക്കിന് സമീപം തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 4:15 ന്
പഴയ സാധനങ്ങള്‍ തീയിട്ടത് ആളി പടരുകയായിരുന്നു. തീ പടരുന്നത് കണ്ട് ആളുകള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥത്തെത്തി പോലീസ് തീ അണയ്ക്കുകയായിരുന്നു. തീ സമീപ
ത്തെ കടകളിലേക്ക് പടര്‍ന്നു പിടിക്കുന്നതിന് മുന്നെ പോലീസ് എത്തിയത് വലിയ അപകടമാണ് ഒഴിവാത്തിയത്.

സി.ഐ മാത്യു ,സിപിഒ മാരായ സുരേഷ് ,പ്രഷോബ് എന്നിവരാണ് തീ അണച്ചത്. തീകത്തിച്ചത് ആരാണെന്ന് അറിഞ്ഞിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top