കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ കുറഞ്ഞ് 65,480 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 8,185 രൂപയാണ് വില.
മാര്‍ച്ച് 20 ന് സ്വര്‍ണവില 66,480 എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. അഞ്ചുദിവസത്തിനിടെ 1000 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വിവാഹ സീസണ്‍ തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം ആഭരണ പ്രേമികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




