മാംഗോ ഫിര്‍ണി ഉണ്ടാക്കി നോക്കു.. സൂപ്പര്‍ ടേസ്റ്റാണ്‌

ചേരുവകള്‍

മാങ്ങ കഷ്ണങ്ങളായി മുറിച്ചത് – 1

പാല്‍ 1/2 ലിറ്റര്‍
പിസ്ത അരിഞ്ഞത് 5
അരിപ്പൊടി 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര 8 ടേബിള്‍സ്പൂണ്‍
റോസ് വാട്ടര്‍ 1 ടേബിള്‍സ്പൂണ്‍
കുങ്കുമപ്പൂവ് ഒരു നുള്ള്

പാചക നിര്‍ദ്ദേശങ്ങള്‍

ഒരു പാനില്‍ മാങ്ങ കഷണങ്ങളാക്കി മുറിച്ചത് ചേര്‍ത്ത് 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വേവിക്കുക, മാറ്റി വയ്ക്കുക. ഒരു പാനില്‍ പാല്‍ ചേര്‍ത്ത് പഞ്ചസാരയും അരിപ്പൊടിയും ചേര്‍ത്ത് ഇളക്കുക, ഏലയ്ക്കാപ്പൊടിയും റോസ് വാട്ടറും ചേര്‍ത്ത് വേവിക്കുക.

മാങ്ങയിലേക്ക് മാറ്റി നന്നായി ഇളക്കി സെര്‍വിംഗ് ബൗളുകളിലേക്ക് മാറ്റി പിസ്ത കൊണ്ട് അലങ്കരിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top