സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധന

കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധവന്. പവന് ഇന്ന് 30,880 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 3860 രൂപ. ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. ഈ വര്‍ഷം വിലയില്‍ ആറുശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് നിക്ഷേപ ലോകം വിലയിരുത്തുന്നത്.

Share news
error: Content is protected !!
Scroll to Top