Section

malabari-logo-mobile

കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 19 മരണം

HIGHLIGHTS : തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. മരിച്ച...

തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.
മരിച്ചവരില്‍ തൃശൂര്‍ സ്വദേശികളായ വിനോദ് (45), ക്രിസ്റ്റോ ചിറക്കേക്കാരന്‍ (25), നിബിന്‍ ബേബി, റഹീം എന്നിവരെയും പാലക്കാട് സ്വദേശി സോന സണ്ണിയെയും രാഗേഷ് ,35)- പാലക്കാട്, ജിസ്‌മോന്‍ ഷാജു (24) -തുറവൂര്‍,നസീഫ് മുഹമ്മദ് അലി(24)- തൃശ്ശൂര്‍, ബൈജു (47)- അറക്കുന്നം, ഐശ്വര്യ (28),ഇഗ്‌നി റാഫേല്‍ (39)-തൃശ്ശൂര്‍,കിരണ്‍ കുമാര്‍ (33),ഹനീഷ് (25)- തൃശ്ശൂര്‍,ശിവകുമാര്‍ (35)- ഒറ്റപ്പാലം, ഗിരീഷ് (29)- എറണാകുളം,റോസ്ലി.. എന്നിവരെയാണ് തിരിച്ചറിഞ്ഞത്..

കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബാംഗ്ലൂര്‍ എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടര്‍നടപടികള്‍ക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍മാരും സംഭവസ്ഥലത്തെത്തി.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം റജിസ്‌ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. ടൈലുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. 48 യാത്രക്കാരാണ് ബസില്‍ ആകെ യാത്രചെയ്തിരുന്നത്. അഞ്ചുപേരുടെ നില അധീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാല്‍ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!