നിയമസഭാ സ്പീക്കര്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കേരളനിയമസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സഭ ടിവിയുടെ ഉദ്ഘാടന പരിപാടിയിലേക്ക് സ്പീക്കര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ക്ഷണിച്ചു.

മൂന്നാംവട്ടവും മുഖ്യമന്ത്രിയായി ചുമതലയേറ്റ കെജ്രിവാളിനെ സ്പീക്കര്‍ അഭിനന്ദനം അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top