ലഹരിയ്‌ക്കെതിരെ ഒരു ഗോള്‍

പരപ്പനങ്ങാടി: വിമുക്തി 90 ദിന പരിപാടിയുടെ ഭാഗമായി പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെയും ജില്ലാ വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ലഹരിയ്‌ക്കെതിരെ ഒരു ഗോള്‍’ മത്സരം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫിയില്‍ 5 തവണ മഹാരാഷ്ട്രയ്ക്കുവേണ്ടി കളിച്ച ഇളയേടത്ത് ഹംസക്കോയ മത്സരത്തിന്റെ ആദ്യ കിക്ക് എടുത്ത് ഉദ്ഘാടനം ചെയ്തു.

ചെട്ടിപ്പടി ബി കെ ആര്‍ ടര്‍ഫ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പി.കെ. അദ്ധ്യക്ഷ്യം വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി മുഖ്യാതിഥിതി ആയിരുന്നു. പ്രിവന്റീവ് ഓഫീസര്‍ യൂസഫലി സ്വാഗതം പറഞ്ഞു. വി.കെ. സൂരജ്, ബി. ഹരികുമാര്‍,പ്രദീപ്കുമാര്‍, ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പടിയ്ക്കല്‍ യുവസംഗമം ഒന്നാം സ്ഥാനവും അത്താണിക്കല്‍ എ വണ്‍ രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്ക് കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജുനൈദ്, മുഹമ്മദ് ഷഫീഖ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles