‘ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും’ പുസ്തക പ്രകാശനം

പരപ്പനങ്ങാടി: കെ. പി മുഹമ്മദ് മാസ്റ്റര്‍ രചിച്ച ‘ഒരു ദേശത്തിന്റെ കഥ മുസ്ലിം ലീഗിന്റെയും’ പ്രകാശനം ഫെബ്രുവരി 21 ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് ആനങ്ങാടിയില്‍ നടക്കും. നാടിന്റെയും പ്രസ്ഥാനത്തിന്റെയും ചരിത്രവും വര്‍ത്തമാനവും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പികെ കുഞ്ഞാലിക്കുട്ടി എംപിക്ക് നല്‍കി നിര്‍വഹിക്കും.

ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, പി കെ അബ്ദുറബ്ബ് എംഎല്‍എ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കോയ കുന്നുമ്മല്‍, സ്വാഗതസംഘം കണ്‍വീന്‍ നിസാര്‍ കുന്നുമ്മല്‍, കെ പി ആസിഫ് മശ്ഹൂദ്, പി പി അബ്ദുറഹ്മാന്‍, വി കെ ബാപ്പുഹാജി, പി പി അബൂബക്കര്‍, വി പി അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles