HIGHLIGHTS : GMLP School Parappanangadi harvests 100 melas
പരപ്പനങ്ങാടി:അങ്ങാടി ബീച്ച് ജി.എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടിയില്‍ കുട്ടികള്‍ ഒരുക്കിയ ‘ജൈവകം ‘ പച്ചക്കറിത്തോട്ടത്തില്‍ നൂറുമേനി വിളവെടുത്തു.
വിഷ രഹിത പച്ചക്കറി ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ തോട്ടത്തില്‍ മൂന്ന് മാസം മുമ്പ് നട്ട പച്ചക്കറികളാണ് ഇന്ന് വിളവെടുത്തത്.
കാര്‍ഷിക ക്ലബ്ബ്, പി.ടി എ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പച്ചക്കറിത്തോട്ടത്തിന്റെ പരിപാലനം നിര്‍വഹിച്ചത്.
വിളവെടുക്കല്‍ ഉദ്ഘാടനം പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പി.പി നിര്‍വഹിച്ചു. സംസ്ഥാന കര്‍ഷക മിത്രം പുരസ്‌കാര ജേതാവ് അബ്ദുള്‍ റസാഖ് ചടങ്ങില്‍ പങ്കെടുത്തു. ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവി ക്കോയ, പ്രധാനാധ്യാപിക മിനി പി.ജി
എസ് എം.സി ചെയര്‍മാന്‍ ഹസ്‌കര്‍ കെ പി ,പിടിഎ പ്രസിഡന്റ് ഷാജി കെ ,എംടിഎ പ്രസിഡന്റ് ഉമ്മു സല്‍മ, ഷാജു ഇ.കെ.കെ ഉഷസ്സ് എം.കെ ,മീര ജി.എസ്
കാര്‍ഷികക്ലബ് കണ്‍വീനര്‍ നെജവ മെഹ്‌റിന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു