മോഡല്‍  റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 5 ,6 ക്ലാസ്സുകളില്‍ പ്രവേശനം

HIGHLIGHTS : Admission to classes 5 and 6 in model residential schools

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍  വിവിധ മോഡല്‍                    റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 2025-26 വര്‍ഷം 5, 6 ക്ലാസ്സുകളില്‍ പ്രവേശനം നേടാൻ കോഴിക്കോട് ജില്ലയില്‍ നിലവില്‍ 4, 5 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000  രൂപയില്‍ കൂടരുത്.  പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പര്‍) വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള പരീക്ഷ എഴുതണം.

പട്ടികവര്‍ഗ   വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 6-ാം ക്ലാസിലേക്കും മറ്റ് എംആര്‍ സ്‌കൂളുകളില്‍ 5-ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി www.stmrs.in ല്‍  അയയ്ക്കണം.

sameeksha-malabarinews

ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഓണ്‍ലൈനായി ചെയ്തതിന്റെ രജിസ്‌ട്രേഷന്‍ സ്ലിപ്പും പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷയും സഹിതം കോഴിക്കോട്  ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 20  വൈകീട്ട് അഞ്ച് വരെ  സ്വീകരിക്കും. അപേക്ഷ ഫോമിന്റെ മാതൃക മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്നോ www.stmrs.in എന്ന സൈറ്റില്‍ നിന്നോ ലഭിക്കും.

പ്രവേശന പരീക്ഷ 2025 മാര്‍ച്ച് എട്ടിന് നിശ്ചിത കേന്ദ്രത്തില്‍ നടത്തും.

ഫോണ്‍: 9496070370  (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി),
9744233620 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പേരാമ്പ്ര),
0495-2376364 (ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, കോഴിക്കോട്).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!