Section

malabari-logo-mobile

’18 വയസില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ല’; ആരോഗ്യ സര്‍വകലാശാല

HIGHLIGHTS : 'Giving complete freedom at 18 is not good for society'; University of Health

കൊച്ചി: 18 വയസില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ല’ എന്ന് ആരോഗ്യ സര്‍വകലാശാല. കൗമാരക്കാരുടെ മസ്തിഷ്‌കം ഘടനാപരമായി ദുര്‍ബലമാണ്. പലവിധ സമ്മര്‍ദ്ദങ്ങളില്‍ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണ്ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസില്‍ പൂര്‍ണ്ണ സ്വാന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹര്‍ജി തള്ളണമെന്നും ആരോഗ്യ സര്‍വകലാശാല കോടതിയില്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സര്‍വ്വകലാശാല ഹൈക്കോടതിയില്‍. 18 വയസിലെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണ്ണമാകുകയുള്ളൂവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

sameeksha-malabarinews

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യ സര്‍വകലാശാലയുടെ കര്‍ശന നിലപാട്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോസ്റ്റല്‍ നടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് ബാധ്യതയുണ്ട്. ഹോസ്റ്റല്‍ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ പോലെയല്ല ഹോസ്റ്റല്‍ എന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ചുറ്റുമതില്‍ ഇല്ല. അതിനാല്‍ നിയന്ത്രണം വേണ്ടിവരും. ഹോസറ്റല്‍ നിയന്ത്രണം കാരണ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലബ്രൈറികള്‍ അടക്കുന്നതിനാല്‍ 9.30 ന് ഹോസ്റ്റലില്‍ കയറണം എന്ന് പറയുന്നതില്‍ തെറ്റില്ല. നിയന്ത്രണങ്ങളില്‍ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!