Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദക്ഷിണ മേഖല അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ 23-ന് തുടങ്ങും

HIGHLIGHTS : Calicut University News; Southern Region Intercollegiate Football will begin on the 23rd

ദക്ഷിണ മേഖല അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍
23-ന് തുടങ്ങും

(പത്രസമ്മേളനം)

കാലിക്കറ്റ് സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന 2022-23 വര്‍ഷത്തെ ദക്ഷിണ മേഖല അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 23-ന് ആരംഭിക്കമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അിറയിച്ചു.  കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

sameeksha-malabarinews

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ രണ്ട് സ്റ്റേഡിയങ്ങളിലും, കോഴിക്കോട് ദേവഗിരി കോളേജ് മൈതാനിയിലും, ജെ.ഡി.റ്റി. ഇസ്ലാം ആര്‍ട്‌സ് & സയന്‍സ് കോളേജ് മൈതാനിയിലുമായി നാല് വേദികളിലാണ് പ്രാഥമിക മത്സരങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ കാലിക്കറ്റ്, എം.ജി., കേരള, എസ്.ആര്‍.എം.ചെന്നൈ എന്നീ 4 ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറില്‍ ഇറങ്ങും. പ്രാഥമിക മത്സരങ്ങളില്‍നിന്നും 4 ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും.  ക്വാര്‍ട്ടര്‍ ഫൈനലില്‍നിന്നും യോഗ്യതനേടുന്ന 4 ടീമുകള്‍ തുടര്‍ന്ന് സെമി ഫൈനല്‍ ലീഗ് മത്സരങ്ങളില്‍ മത്സരിക്കും.  ഇതാദ്യമായി സെമി ലീഗില്‍ ഒരുദിവസം ഒരു ടീമിന് ഒരുമത്സരം മാത്രമേ ഉണ്ടാവൂ.  മുന്‍കാലങ്ങളില്‍ ഒരേദിവസം രണ്ട് മത്സരങ്ങള്‍ ഉണ്ടായിരുന്നത് ഒഴിവാക്കാനാണ് തീരുമാനം.

ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന്നുവേണ്ടി വിപുലമായ സംഘാടകസമിതി പ്രവര്‍ത്തിച്ച് വരുന്നു. ടീമുകളെ സ്വീകരിക്കുന്നതിനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്.  ടീമുകളെ മൂന്ന് വേദികളില്‍ എത്തിക്കുന്നതിനായി ഗതാഗതസൗകര്യവും ഒരുക്കിയിട്ടുണ്ട്.  താമസം, ഭക്ഷണം എന്നിവക്കായി വേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 23-ന് വൈകീട്ട് 5 മണിക്ക് ബഹു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വ്വഹിക്കും.  പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും സിണ്ടിക്കേറ്റ് അംഗങ്ങളും സംബന്ധിക്കും. മറ്റ് രണ്ടുവേദികളിലും ഉദ്ഘാടനങ്ങള്‍ പ്രത്യേകം നടക്കുന്നതാണ്.

പത്രസമ്മേളനത്തില്‍ സിണ്ടിക്കേറ്റ് മെമ്പര്‍ അഡ്വ. ടോം കെ. തോമസ്, കായിക വകുപ്പു മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, കായിക വകുപ്പ് ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ജെ.ഡി.ടി. ഇസ്ലാം സെക്രട്ടറി ഡോ. പി.സി. അന്‍വര്‍, കോഴിക്കോട് ദേവഗിരി കോളേജ് കായിക വിഭാഗം മേധാവി ഫാ. ബോണി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

വിദൂരവിദ്യാഭ്യാസ വിഭഗാം ഐ.ഡി. കാര്‍ഡ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്കുള്ള ഐ.ഡി. കാര്‍ഡ് എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ (sdeuoc.ac.in) നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2023 ജനുവരി 5-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., അനുബന്ധവിഷയങ്ങളുടെ നവംബര്‍ 2022  റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 3-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അവസാന വര്‍ഷ പാര്‍ട്ട്-2 ബി.ഡി.എസ്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

വിദൂരവിദ്യഭാസ വിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!