Section

malabari-logo-mobile

കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ദില്ലിസര്‍ക്കാരിന്റെ അനുമതി: കെജിരിവാളിനെതിരെ രൂക്ഷ വിമര്‍ശനം

HIGHLIGHTS : ദില്ലി ജെഎന്‍യു ക്യാമ്പസിലെ സമരവുമായി ബന്ധപ്പെട്ട 2016ല്‍ രജിസ്റ്റര്‍ ചെയ്ത രാജദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ കെജരിവാള്‍ സര്‍ക്കാര്...

ദില്ലി ജെഎന്‍യു ക്യാമ്പസിലെ സമരവുമായി ബന്ധപ്പെട്ട 2016ല്‍ രജിസ്റ്റര്‍ ചെയ്ത രാജദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ കെജരിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം.

നട്ടല്ലില്ലാത്തവര്‍ എന്ന് പറഞ്ഞാന്‍ അത് അരവിന്ദ് കെജരിവാളിന് പ്രശംസയാവുമെന്നാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത് ആം ആദ്മി പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ച അനുരാഗിന്റെ ട്വീറ്റില്‍ എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നുവെന്നും ചോദിക്കുന്നു.

sameeksha-malabarinews

ദില്ലി സര്‍ക്കാരിന് നന്ദി എന്നായിരുന്നു സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ കനയ്യകുമാറിന്റെ പ്രതികരണം. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്ന് കനയ്യകുമാര്‍ ആവിശ്യപ്പെട്ടു.

വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി വ്യക്തമാക്കിയിരുന്നു.
2016 ഫെബ്രുവരി ഒന്‍പതിനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യകുമാറിനെതിരെ രാജദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുൈസന്‍ എന്നിവരാണ മറ്റ് പ്രതികള്‍. യൂണിവേഴ്‌സിറ്റിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ മുഴക്കി എന്നതിന് തെളിവുണ്ടെന്നാണ് പോലീസിന്റെ വാദം. ഈ കേസില്‍ ജനുവരി 14ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!