Section

malabari-logo-mobile

കുഞ്ചോക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

HIGHLIGHTS : കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച സാക്ഷി വിസ്താര...

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകന്‍ കുഞ്ചാക്കോ ബോബന് കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ സമന്‍സ് കൈപ്പറ്റിയിരുന്നില്ല. സമന്‍സ് കൈപ്പറ്റാതിരിക്കുകയും കോടതിയില്‍ അവധി അപേക്ഷ നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത മാസം നാലിന് കോടതിയില്‍ ഹാജരാകാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വാറന്റാണ് നല്‍കിയിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയെ
ഒരു സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ദിലീപ് ആവിശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

sameeksha-malabarinews

ഈ കേസിലെ ഒരു പ്രധാന സാക്ഷിയാണ് കുഞ്ചാക്കോ ബോബന്‍.
വ്യാഴാഴ്ച ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയിരുന്നു. അഞ്ചു മണിക്കുറോളം ദിലീപിന് വേണ്ടി വാദിച്ച വക്കീല്‍മാര്‍ മഞ്ജുവിനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അന്ന് മൊഴി നല്‍കാന്‍ ഹാജരായ നടന്‍ സിദ്ധീക്കിനെയും, നടി ബിന്ദു പണിക്കരേയും സമയക്കുറവ് മൂലം വിസ്തരിച്ചിരുന്നില്ല.
ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാരമേനോന്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!